ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെ.എസ്.ഇ.ബി

LATEST UPDATES

6/recent/ticker-posts

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെ.എസ്.ഇ.ബി

 

തിരുവനന്തപുരം: വീടുകളിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് കെ എസ് ഇ ബി സൗജന്യമായി നല്‍കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത.


ആനുകൂല്യത്തിനായി വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നല്‍കണം. അപേക്ഷയോടൊപ്പം പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. 200 രൂപ വിലവരുന്ന മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം.


ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനുശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന അസിസ്റ്റന്റ് എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റിന്മേല്‍ ഇളവ് തുടരാവുന്നതാണ്.

Post a Comment

0 Comments