രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

 

ന്യൂഡല്‍ഹി: രാജ്യത്ത് 28,900 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. മഹാരാഷ്ട്രയിലെ കൊവിഡ് ബാധയാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്. ഇന്നലെ 17,864 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 87 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,38,813 ആക്ടീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളതെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം.


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,14,38,734 ആയി ഉയർന്നിരിക്കുകയാണ്. 2,34,406 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,10,45,284 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 17,741 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 3,50,64,536 ആയി.



രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,59,044 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.


രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,69,021 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 22,92,49,78 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

Post a Comment

0 Comments