രാജ്യത്ത് കോവിഡ് രണ്ടാം തരംഗം? രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഇന്നലെ 39,726 വൈറസ് ബാധിതര്‍

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം? രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഇന്നലെ 39,726 വൈറസ് ബാധിതര്‍

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 39,726 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടിവ് കേസുകള്‍ 2,71,282 ആയി.


ഇന്നലത്തെ  വൈറസ് ബാധിതര്‍ കൂടിയാവുമ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,15,14,331ല്‍ എത്തി. രോഗമുക്തി നേടിയത് 1,10,83,679 പേര്‍. കോവിഡ് മൂലം ഇതുവരെ 1,59,370 പേരാണ് മരിച്ചത്. 


ഇന്നു രാവിലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം 3,93,39,817 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 


മഹാരാഷ്ട്രയില്‍ മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25000 കടന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 23,96,340 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.


24 മണിക്കൂറിനിടെ 58 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 53,138 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 12,764 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 21,75,565 ആയി ഉയര്‍ന്നു. നിലവില്‍ 1,66,353 പേരാണ് ചികിത്സയില്‍ കഴിയുന്നത്.


മുംബൈയില്‍ മാത്രം പുതുതായി 2877 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാഗ്പൂരിലും വൈറസ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 3796 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 989 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

Post a Comment

0 Comments