കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു കൊടുത്ത് മാതൃകയായ അബ്ദുല്‍ സലാമിനെ മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു കൊടുത്ത് മാതൃകയായ അബ്ദുല്‍ സലാമിനെ മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു

 

കാഞ്ഞങ്ങാട്: മന്‍സൂര്‍ ഹോസ്പിറ്റലിന് മുന്നില്‍ ഓട്ടോ സ്റ്റാന്റ് പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഓട്ടോ ഡ്രൈവര്‍ ഹോസ്പിറ്റല്‍ ഓഫീസില്‍ ഏല്‍പിച്ച് ആഭരണത്തിന്റെ ഉടമയെ കണ്ടെത്തി തിരികെ നല്‍കി സത്യസന്ധത കാണിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറില്‍ താമസിക്കുന്ന അബ്ദുല്‍ സലാമാണ് തനിക്ക് സ്വര്‍ണഭരണം കളഞ്ഞു കിട്ടിയപ്പോള്‍ അതുമായി ഹോസ്പിറ്റല്‍ ഓഫിസില്‍ എത്തുകയും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്ന രോഗിയോടൊപ്പമുണ്ടായിരുന്ന ആഭരണത്തിന്റെ ഉടമയെ കണ്ടെത്തി തിരികെ നല്‍കുകയും ചെയ്തത്.


കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു കൊടുത്ത് മാതൃകയായ അബ്ദുല്‍ സലാമിനെ മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് പാലക്കി അബ്ദുല്‍ സലാമിനെ മൊമെന്റോ നല്‍കി ആദരിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ സി. ഷംസുദ്ദിന്‍, ഖാലിദ് സി പാലക്കി എന്നിവര്‍ സംബന്ധിച്ചു.


photo : കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു കൊടുത്ത് മാതൃകയായ അബ്ദുല്‍ സലാമിനെ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് പാലക്കി അബ്ദുല്‍ സലാമിനെ മൊമെന്റോ നല്‍കി ആദരിക്കുന്നു.

Post a Comment

0 Comments