പാവപ്പെട്ടവര്‍ക്കു പ്രതിമാസം 6000 രൂപ, വീട്ടമ്മമാര്‍ക്ക് 2000 രൂപ, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക

LATEST UPDATES

6/recent/ticker-posts

പാവപ്പെട്ടവര്‍ക്കു പ്രതിമാസം 6000 രൂപ, വീട്ടമ്മമാര്‍ക്ക് 2000 രൂപ, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക




തിരുവനന്തപുരം: പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ്​ പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ്​ വ്യക്​തമാക്കുന്നു. റേഷൻ കടകൾ വഴി വെള്ള കാർഡുകാർക്ക്​ അഞ്ച്​ കിലോ അരി സൗജന്യമായി നൽകും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം നിർമ്മിക്കുമെന്നും യു.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.


പ്രകടന പത്രികയിലെ വാഗ്​ദാനങ്ങൾ


  • പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകും
  • ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കും
  • എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ച്​ കിലോ സൗജന്യ അരി
  • കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപീകരിക്കും
  • ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും.
  • കാരുണ്യ ചികിത്സ പദ്ധതി പുനരാരംഭിക്കും.
  • സൗജന്യ റേഷൻ പുനഃസ്​ഥാപിക്കും.
  • പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും
  • അർഹരായവർക്ക് അഞ്ചു ലക്ഷം പേർക്ക്​ വീട്​
  • ന്യായ്​ പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമാർക്ക്​ 2000 രൂപ
  • കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക്​ സൗജന്യ ഭക്ഷ്യകിറ്റ്​
  • കേരളത്തിലെങ്ങും ബില്ല്​ രഹിത ആശുപത്രികൾ.
  • എല്ലാ ഉപഭോക്​താക്കൾക്കും 100 യൂണിറ്റ്​ വൈദ്യുതി സൗജന്യം.
  • ഓ​ട്ടോറിക്ഷ, ടാക്​സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക്​ സംസ്​ഥാന നികുതിയിൽ നിന്നും ഇന്ധന സബ്​സിഡി.
  • ഭിന്നശേഷിക്കാർക്ക്​ വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്​പയും
  • പട്ടികജാതി/വർഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക്​ ഭവന നിർമാണത്തുക നാല്​ ലക്ഷത്തിൽ നിന്ന്​ ആറ്​ ലക്ഷം രൂപയാക്കും
  • വനാവകാശ നിയമം പൂർണമായി നടപ്പാക്കും.
  • ആദിവാസി സമൂഹത്തിന്‍റെ വനാവകാശം സംരക്ഷിക്കും.
  • ഭിന്നശേഷിക്കാർക്ക് വാഹനം വാങ്ങാൻ സഹായം
  • ഹൃദ്രോഗികളായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ്
  • ഉന്നത വിദ്യാഭ്യാസ അവലോകന കമീഷൻ
  • പീസ് ആൻഡ് ഹാർമണി വകുപ്പ് രൂപീകരിക്കും
  • അനാഥരായ കുട്ടികളെ സർക്കാർ ഏറ്റെടുക്കും
  • പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും
  • മിനിമം കൂടി 700 രൂപയാക്കും
  • അഴിമതി ഇല്ലാതാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമീഷൻ
  • മലയോര മേഖലയിലെ എല്ലാവർക്കും പട്ടയം
  • ആയുർവേദ-സ്പോർട്സ് സർവകലാശാല സ്ഥാപിക്കും
  • പട്ടണങ്ങളിൽ ചെറുവനങ്ങൾ നിർമിക്കും
  • വിനോദ സഞ്ചാര മേഖലക്ക് പ്രത്യേക പാക്കേജ്
  • വനിതാ സംരംഭകർക്ക് പ്രത്യേക വായ്പ
  • അഞ്ച് ഏക്കറിൽ കുറവുള്ള കർഷകരുടെ കടങ്ങൾ എഴുതി തള്ളും
  • സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ സ്ഥാപിക്കും
  • പി.എസ്.സി അപേക്ഷകരായ അമ്മമാർക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും
  • എസ്.സി-എസ്.ടി ഭവന നിർമാണത്തിന് 6 ലക്ഷം രൂപ

Post a Comment

0 Comments