സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയില്‍ 41 സ്ഥാനാര്‍ഥികള്‍

LATEST UPDATES

6/recent/ticker-posts

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയില്‍ 41 സ്ഥാനാര്‍ഥികള്‍

 

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ ഒമ്പത് എന്നിങ്ങനെയാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രികകള്‍ സ്വീകരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22.

മഞ്ചേശ്വരം മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. വി.വി. രമേശ് (സി.പി.ഐ.എം), 2. സുന്ദര (ബി.എസ്.പി), 3. കെ. സുരേന്ദ്രന്‍ (ബി.ജെ.പി), 4. എ.കെ.എം അഷ്‌റഫ് (ഐ.യു.എം.എല്‍), 5. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 6. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), 7. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളായ എം. അബ്ബാസ് (ഐ.യു.എം.എല്‍), സതീഷ് ചന്ദ്ര ഭണ്ഡാരി (ബി.ജെ.പി), പി. രഘുദേവന്‍ (സി.പി.ഐ.എം) എന്നിവരുടെ പത്രികകള്‍ തള്ളി.

കാസര്‍കോട് മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. എന്‍.എ. നെല്ലിക്കുന്ന് (ഐ.യു.എം.എല്‍), 2. വിജയ കെ.പി (ബി.എസ്.പി), 3. ശ്രീകാന്ത് കെ. (ബി.ജെ.പി), 4. രഞ്ജിത്ത് രാജ് എം. (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 5. എം.എ. ലത്തീഫ് (ഐ.എന്‍.എല്‍), 6. അബ്ദുല്‍ അസീസ് (സ്വതന്ത്രന്‍), 7. നിഷാന്ത്കുമാര്‍ ഐ.പി (സ്വതന്ത്രന്‍), 8. സുധാകരന്‍ കെ. (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളായ മാഹിന്‍ കേളോത്ത് (ഐ.യു.എം.എല്‍), ഹരീഷ് എസ് (ബി.ജെ.പി), അബ്ദുല്‍ അസീസ് (ഐ.എന്‍.എല്‍) എന്നിവരുടെ പത്രികകള്‍ തള്ളി.


ഉദുമ മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. സി.എച്ച്. കുഞ്ഞമ്പു (സി.പി.ഐ.എം), 2. ബാലകൃഷ്ണന്‍ സി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), 3. എ. വേലായുധന്‍ (ബി.ജെ.പി), 4. ഗോവിന്ദന്‍ ബി (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), 5. കുഞ്ഞമ്പു കെ (സ്വതന്ത്രന്‍), 6. രമേശന്‍ കെ (സ്വതന്ത്രന്‍). മുദ്രപത്രത്തില്‍ ഫോം 26 ഹാജരാക്കാത്തതിനാലും നോട്ടറി അറ്റസ്റ്റ് ചെയ്യാത്തതിനാലും സ്ഥാനാര്‍ഥി ഒപ്പിടാത്തതിനാലും മുഹമ്മദ് എം എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി.  പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളായ ജനാര്‍ദനന്‍ ബി (ബി.ജെ.പി), സി. ബാലന്‍ (സി.പി.ഐ.എം) എന്നിവരുടെ പത്രികകളും തള്ളി. 


കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ), 2. എം. ബാലരാജ് (ബി.ജെ.പി), 3. സുരേശന്‍ പി.വി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), 4. അബ്ദുള്‍ സമദ് ടി (എസ്.ഡി.പി.ഐ), 5. ടി. അബ്ദുള്‍ സമദ് (ജനതാദള്‍ യുനൈറ്റഡ്), 6. രേഷ്മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 7. അഗസ്റ്റിന്‍ (സ്വതന്ത്രന്‍), 8. കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍), 9. മനോജ് തോമസ് (സ്വതന്ത്രന്‍), 10. ശ്രീനാഥ് ശശി ടി.സി.വി (സ്വതന്ത്രന്‍), 11. സുരേഷ് ബി.സി (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ), പ്രശാന്ത് എം (ബി.ജെ.പി) എന്നിവരുടെ പത്രിക തള്ളി.


തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. രാജഗോപാലന്‍ എം. (സി.പി.ഐ.എം), 2. ഷിബിന്‍ ടി.വി (ബി.ജെ.പി), 3. ലിയാക്കത്തലി പി (എസ്.ഡി.പി.ഐ), 4. മഹേഷ് ടി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), 5. സുധന്‍ ടി (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 6. ജോസഫ് എം.പി (കേരള കോണ്‍ഗ്രസ്), 7. ജോസഫ് എം.വി (സ്വതന്ത്രന്‍), 8. ജോയ് ജോണ്‍ (സ്വതന്ത്രന്‍), 9. ചന്ദ്രന്‍ എ.കെ (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥി സാബു അബ്രഹാമിന്റെ (സി.പി.ഐ.എം) പത്രിക തള്ളി.


Post a Comment

0 Comments