ശനിയാഴ്‌ച, മാർച്ച് 20, 2021

 

രാജ്യത്ത് മറ്റിടങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചത് പോലെ കേരളത്തിലും കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കേസുകള്‍ കുറഞ്ഞുവരുകയാണ്. എങ്കിലും ജാഗ്രത കുറക്കാന്‍ പാടില്ല. വീണ്ടും ഒരു തംരഗത്തിനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ്. ഐ സി എം ആറിന്റെ പഠന പ്രകാരം സംസ്ഥാനത്ത് 20 കേസുകള്‍ ഉണ്ടാകുമ്പോഴാണ് രാജ്യത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ ഇപ്പോള്‍ ഈ നിരക്ക് 30 ആണ്. തമിഴ്നാട്ടില്‍ ഇത് ശരാശരി 24 ആണ്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ