ഇന്ധനവിലയില്‍ നേരിയ കുറവ്; വില കുറയുന്നത് തുടര്‍ച്ചയായ രണ്ടാംദിവസം

LATEST UPDATES

6/recent/ticker-posts

ഇന്ധനവിലയില്‍ നേരിയ കുറവ്; വില കുറയുന്നത് തുടര്‍ച്ചയായ രണ്ടാംദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. 


തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില.


കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ച നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്ച കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.


ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വില വര്‍ധനയില്‍ സ്തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നത്.

Post a Comment

0 Comments