ബാങ്ക് അവധി: സാമൂഹിക മാധ്യമപ്രചാരണം തെറ്റ്

LATEST UPDATES

6/recent/ticker-posts

ബാങ്ക് അവധി: സാമൂഹിക മാധ്യമപ്രചാരണം തെറ്റ്

 

കോട്ടയം:മാർച്ച് 27മുതൽ ഏപ്രിൽ നാലുവരെ രണ്ടുദിവസമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്ന സാമൂഹിക മാധ്യമപ്രചാരണം തെറ്റ്. തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെയാണ് പ്രചാരണം. എന്നാൽ, മാർച്ച് അവസാനത്തെ മൂന്നുദിവസവും ബാങ്കിങ് ഇടപാടുകൾ തടസ്സമില്ലാതെ നടക്കും.


മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളിൽ പ്രവർത്തിക്കും. എല്ലാ ബാങ്കിങ് ഇടപാടുകളും ഈ ദിവസങ്ങളിൽ ചെയ്യാം.


* 29-ന് ഹോളി ആയതിനാൽ ബാങ്കുകൾക്ക് അവധിയെന്നതും തെറ്റാണ്. ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകൾക്ക് ഇത് ബാധകമല്ല.


* 31-ന് ഓൾ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ.) ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവർത്തനത്തെ ബാധിക്കില്ല. മറ്റ് സംഘടനകൾ പണിമുടക്കിലില്ല.


* ബാങ്കുകളുടെ വാർഷിക കണക്കെടുപ്പിന്റെ അവധി ഏപ്രിൽ ഒന്നിന് മാത്രമാണ്. രണ്ടിന് ദുഃഖവെള്ളിയാഴ്ച അവധിയാണ്. ഏപ്രിൽ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

Post a Comment

0 Comments