പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

 

കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.


മുൻകരുതലുകളുടെ ഭാഗമായി തീരസംരക്ഷണ സേനയുടെ മൂന്നു കപ്പലും കോസ്‌റ്റൽ പോലീസിന്റെ 3 ചെറു ബോട്ടുകളും ആണ് കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. തുടർന്ന് സംശയം തോന്നുന്ന യാനങ്ങളും, ബോട്ടുകളും ഇവർ പരിശോധന നടത്തും. പണം കടത്തുന്നത് കണ്ടെത്തുന്നതിനൊപ്പം കടൽ മാർഗമുള്ള ലഹരികടത്തും ഇവർ തടയും.


തീര സംരക്ഷണ സേന ഇൻസ്‌പെക്‌ടർ പ്രശാന്ത്, തൃക്കരിപ്പൂർ കോസ്‌റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ മുഹമ്മദ്, സബ് ഇൻസ്‌പെക്‌ടർ ഗോപാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിനു പുറമേ അതിർത്തി പ്രദേശമായതിനാൽ മംഗളൂരു കോസ്‌റ്റൽ പോലീസും പരിശോധന നടത്തുന്നുണ്ട്.


Post a Comment

0 Comments