തിരുവനന്തപുരം : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തത്തിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയയും ഉണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി.
കോവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
0 Comments