ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ഇന്നലെ ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. താന്‍ സ്വയം നിരീക്ഷണത്തിലാണ് എന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും അഖിലേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 18000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
0 Comments