ഡി.വൈ.എഫ്.ഐ യെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഇസ്മായിൽ ചിത്താരി

LATEST UPDATES

6/recent/ticker-posts

ഡി.വൈ.എഫ്.ഐ യെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഇസ്മായിൽ ചിത്താരി

 

കാഞ്ഞങ്ങാട്: സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ അനുമതി നൽകി വീട് പണി നടക്കുകയായിരുന്ന അജാനൂർ ഇട്ടമ്മലിലെ റാസിഖിൻ്റെ വീട് തകർത്ത് ഡി. വൈ. എഫ് ഐ കൊടിനാട്ടിയ ക്രൂരമായ നടപടിയിൽ യൂത്ത് കോൺഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


തിരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ നാട്ടിലിറങ്ങി തലവരിപ്പണം പിരിക്കുന്ന തരം താണ സംഘടനയായി ഡി.വൈ.എഫ്.ഐ അത:പ്പതിച്ചുവെന്ന് അദ്ധേഹം ആരോപിച്ചു


 ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന ഡി.വൈ.എഫ്.ഐ യെ അധികാരികൾ നിലക്ക് നിർത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന്  യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാവനയിൽ അറിയിച്ചു 


യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി, മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര, വൈസ് പ്രസി: സുനീഷ് പുതിയകണ്ടം, മണ്ഡലം സെക്രട്ടറി: അനൂപ് മാവുങ്കാൽ എന്നിവർ സംഭവസ്ഥലം സന്ദർഷിച്ച് പിന്തുണ അറിയിച്ചു.

Post a Comment

0 Comments