കോട്ടച്ചേരി റെയില്‍വേ മേല്‍പാല പ്രവൃത്തി അന്തിമഘട്ടത്തില്‍, ആറ് ഗാര്‍ഡുകള്‍ സ്ഥാപിച്ചു

LATEST UPDATES

6/recent/ticker-posts

കോട്ടച്ചേരി റെയില്‍വേ മേല്‍പാല പ്രവൃത്തി അന്തിമഘട്ടത്തില്‍, ആറ് ഗാര്‍ഡുകള്‍ സ്ഥാപിച്ചു

കാഞ്ഞങ്ങാട് :കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ പണി അന്തിമ ഘട്ടത്തില്‍. പാളത്തിനു മുകളിലെ ഗര്‍ഡര്‍ ഇന്ന്  ശനിയാഴ്ച രാവിലെ 10.40 ന് ജോലി തുടങ്ങി ഉച്ചയ്ക്ക് 1.05 ന് ആറ് ഗര്‍ഡറുകളും ഇരു ഭാഗത്തായുളള തൂണിനു മുകളില്‍ സ്ഥാപിച്ചു. ഈ സമയം മൂന്നു മണിക്കൂറോളം റെയില്‍വെ വൈദ്യുതി ഓഫ് ചെയ്തു കൊച്ചിയില്‍ നിന്നാണ് കൂറ്റന്‍ ക്രെയിന്‍ ( മുന്നൂറ് ടണ്‍)സ്ഥലത്ത് എത്തിച്ചത് 18 ടണ്‍ തൂക്കമാണ് ഒരു ഗര്‍ഡറിനുള്ളത്. ഇതിനു മുകളില്‍  പിന്നീട് ഡക്ക്ഷീറ്റ് വിരിച്ച് അതിനു മുകളില്‍ കമ്പി കെട്ടി കോണ്‍ക്രിറ്റു ചെയ്യും.

ക്രെയിന്‍ പണിയെടുക്കുന്നിടത്ത് 150 ലോഡ് മണ്ണിട്ട് നികത്തി നിലം ബലപ്പെടുത്തി ചതുപ്പില്‍ താഴാതിരിക്കാനാണിതെന്നു കരാറുകാരന്‍ സി.എക്‌സ് വര്‍ഗിസ് പറഞ്ഞു. ഒരു ഗാര്‍ഡിന് മുപ്പത് മീറ്റര്‍ നീളമാണുള്ളത്.

റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സോമസുന്ദരന്‍ ജയശങ്കര്‍ , അസിസ്ന്റ് എഞ്ചിനിയര്‍ അബ്ദുള്‍ അസീസ്, ഡിവിഷന്‍ സിനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ (ബ്രിഡ്ജ് ) പ്രഭിത്ത് ജയപ്രസാദ്, സിനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ (വര്‍ക്‌സ് ) എന്‍.സി.മനോഹരന്‍ എന്നിവര്‍ക്കു പുറമെ സൈറ്റ് എഞ്ചിനിയര്‍ അഭീപ് രാവണേശ്വരം മേല്‍നോട്ടത്തില്‍ നാല്‍പ്പതോളം തൊഴിലാളികളും ചേര്‍ന്നാണ് ഇവ സ്ഥാപിച്ചത് നൂറു കണക്കിനാളുകള്‍  വീക്ഷിക്കാര്‍ എത്തിയ തോ ടെ കൊവിഡ് പ്രശ്‌നമുള്ളതിനാല്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. കുടാതെ കോട്ടച്ചേരി റെയില്‍വേ മേല്‍പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം, ആക്ഷന്‍ കമ്മിറ്റി ജോ.കണ്‍വീനര്‍ സുറൂര്‍ മൊയ്തു ഹാജി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.മേല്‍പ്പാലത്തിന്റെ 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.   ഓണത്തിന് മുമ്പ് പാലം തുറന്നുകൊടുക്കുമെന്ന് പ്രതിക്ഷിക്കുന്നു.

Post a Comment

0 Comments