ഞായറാഴ്‌ച, ഏപ്രിൽ 18, 2021

കുവൈറ്റ്: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്. കുവൈറ്റ്‌ സിറ്റി സാല്‍മിയ അബൂഹലീഫ, മംഗഫ്‌, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ ഭൂചലനത്തിന്റെ ഉൽഭവത്തെക്കുറിച്ചോ തീവ്രതയെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല


അതേസമയം തെക്കന്‍ ഇറാനിലെ ബന്ദര്‍ ബുഷാഹിറില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്‌തിരുന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 5.9 രേഖപെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം 101 കിലോ മീറ്ററോളം ഗള്‍ഫ്- ഇറാഖ് മേഖലകളില്‍ അനുഭവപ്പെട്ടതാകാം എന്നും റിപ്പോർട്ടുണ്ട്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ