വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവം എട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവം എട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

 

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ ഇട്ടമ്മലില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ എട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പാെലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറി തറയും ഷെഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ഇവര്‍ക്കെതിരെയുള്ള എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു കൊടിനാട്ടല്‍. സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിന്നീട് കൊടിമാറ്റുകയായിരുന്നു. അതിനിടെ സി പി എം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിതിലുള്ള വിരോധം കൊണ്ടാണ് തറയും ഷെഡും പൊളിച്ചതെന്നാണ് സ്ഥലം ഉടമ വി.എം. റാസിഖ് പറയുന്നത്. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.



സംഭവത്തില്‍ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകള്‍ എടുത്തുമാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി.

Post a Comment

0 Comments