വ്യാഴാഴ്‌ച, ഏപ്രിൽ 15, 2021

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും രണ്ടര ലക്ഷം പേര്‍ക്ക് വീതം കോവിഡ് പരിശോധന. മാളുകളിലും മാര്‍ക്കറ്റുകളിലും അതീവജാഗ്രത. പരീക്ഷകള്‍ക്കും അടിയന്തരസേവനങ്ങള്‍ക്കും തടസം വരുത്താതെയാകും നിയന്ത്രണങ്ങള്‍. പൊതുഗതാഗത സംവിധാനങ്ങളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കും. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. കോവിഡ് തീവ്രവ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ