ബന്ധു നിയമനത്തിൽ കെടി ജലീലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. വിധി റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്തയുടെ നടപടിയെന്നും ഹൈക്കോടതി. ജസ്റ്റിസ് പിബി സുരേഷ് കുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീൽ വാദിച്ചത്. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13 ന് ഹർജിയിൽ വാദം തുടരുന്നതിനിടെ ജലീൽ രാജിവച്ചിരുന്നു.ജലീലിന് പൂർണ പിന്തുണയായിരുന്നു ഇക്കാര്യത്തിൽ സർക്കാരും നൽകിയത്.
0 Comments