കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് അജാനൂര്‍ ഇട്ടമ്മലിലെ എം.കെ റാസിഖിന്റെ വീടിന്റെ തറ ഡി.വൈ.എഫ്.ഐക്കാര്‍ തകര്‍ത്ത സംഭവം പുറത്ത് വന്നതോടെ പ്രതികാരം നടപടിയുമായി സി.പി.എം നിയന്ത്രണത്തിലുള്ള അജാനൂര്‍ പഞ്ചായത്ത് രംഗത്ത്. വീട് നിര്‍മാണത്തിനായി റോഡിന് മണ്ണിട്ട് നികത്തി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചുവെന്ന്് ആ രോപിച്ചാണ് എം.കെ റാസിഖിന് അജാനൂര്‍ പഞ്ചായത്ത് വീട് നിര്‍മാണത്തിന് അനുമതി നിഷേധിച്ച് സ്‌റ്റോപ്പ് െമെമ്മോ നല്‍കിയിരിക്കുന്നത്. അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ ഇട്ടമ്മല്‍ എന്ന സ്ഥലത്ത് അനധികൃതമായി സ്ഥലം മണ്ണിട്ട് നികത്തി നിര്‍മ്മാണം നടത്തുന്നതായി സൂചന പ്രകാരം പരാതി ലഭിച്ചിട്ടു ണ്ടെന്നും താങ്കള്‍ക്ക് കേരള സര്‍ക്കാറിന്റെ 2018ലെ പുതുക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം 120 ച മീ വിസ്തീര്‍ണ്ണത്തിന് താഴെയുള്ള വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥലത്തേക്ക് പോകുന്നതിന് താങ്കള്‍ അനധികൃതമായി മണ്ണിട്ട് റോഡ് ഉണ്ടാക്കിയതായി പരാതി ലഭിച്ചതിനാല്‍ എത്രയും പെട്ടെന്ന് പ്രസ്തുത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നുമാണ് സ്്് റ്റോപ്പ് മെമ്മോയില്‍ പറയുന്നത്.
അജാനൂര്‍ ഇട്ടമ്മല്‍ ചാലിയന്നായിലെ റാസിഖി ന്റെ നിര്‍മാണത്തിലിരിക്കുന്ന വീടി ന്റെ തറ കഴിഞ്ഞ വ്യാഴാഴ്ച വൈകീ ട്ടോ ടെ ഡി. വൈ.എഫ്.ഐയു ടെ നേതൃത്വത്തില്‍ തകര്‍ത്തത്്. റാസിഖ് ഹോസ്ദുര്‍ഗ് പൊലിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും സംസ്ഥാനത്ത് മിക്കവാറും ചാനലുകളിലും പത്രങ്ങളിലും വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന്് ഡി.വൈ.എഫ്.ഐമും സി.പി.എമും കൂടുതല്‍ പ്രതി രോധത്തിലായ സമയത്താണ് റാസിഖിന്റെ വീട് നിര്‍മാണ പ്രവര്‍ത്തി സി.പി.എം ഭരിക്കുന്ന അജാനൂര്‍ പഞ്ചായത്ത് തടഞ്ഞിരിക്കുന്നത്.
0 Comments