കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ

LATEST UPDATES

6/recent/ticker-posts

കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ

 

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അനാവശ്യ ഭീതി പരത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരായ രാഷ്‌ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.


ബിജെപി പാർട്ടി പ്രവർത്തനങ്ങൾ മാറ്റിവെച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സംസ്‌ഥാന തലത്തിൽ ഹെൽപ് ഡെസ്‌ക് രൂപീകരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


അതേസമയം, സംസ്‌ഥാനത്ത്‌ ഇന്നും നാളെയും വീണ്ടും കൂട്ടപരിശോധന നടക്കും. കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പരമാവധി ആളുകളെ വേഗത്തിൽ പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. വൈകിട്ട് ഉന്നത ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് സ്‌ഥിതി ഗതികൾ യോഗത്തിൽ വിലയിരുത്തും. ഡിജിപി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ജില്ലാ കളക്‌ടർമാർ, പോലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്ത് നിലവിൽ കൈക്കൊള്ളേണ്ട നടപടികളും മുൻകരുതലുകളും ചർച്ച ചെയ്‌ത്‌ തീരുമാനിക്കും.

Post a Comment

0 Comments