LATEST UPDATES

6/recent/ticker-posts

അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍



കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ(23)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കൊച്ചി കുളങ്ങരപ്പടിയില്‍ നിന്നാണ് സുബൈറിനെ പിടികൂടിയത്. കാസര്‍കോട്ടെ ഹോട്ടലില്‍ ജീവനക്കാരനാണ് സുബൈര്‍. മംഗളൂരുവിലെ സുഹൃത്ത് കൊച്ചി കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് കഞ്ചാവ് ഏല്‍പ്പിച്ചതെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു.

Post a Comment

0 Comments