പൊലീസുകാരന്‍ വീടിനുള്ളിൽ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

LATEST UPDATES

6/recent/ticker-posts

പൊലീസുകാരന്‍ വീടിനുള്ളിൽ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

 



തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു(50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസുകാരനാണ്. ആറു ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ മുതല്‍ പരിസരത്ത് അഴുകിയ ഗന്ധം പരന്നിരുന്നു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് ഷിബുവിനെ കട്ടിലില്‍ മരിച്ചനിലയില്‍  കണ്ടെത്തിയത്.


പത്തുവര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. പതിനഞ്ചുകാരിയായ മകള്‍ അമ്മയ്‌ക്കൊപ്പം പോയതോടെ ഷിബു വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരണകാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നായിരിക്കാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.


റൂറല്‍ എസ്.പി., നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Post a Comment

0 Comments