കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും നീ ലേശ്വരത്തും നിയന്ത്രണങ്ങളുമായി പൊലിസ്. ബാരിക്കേടുകള്‍ നിര്‍ത്ത് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി എന്താവശ്യത്തിനു പോകുന്നു എപ്പോള്‍ മടങ്ങും എന്നിങ്ങനെ ചോദിച്ച ശേഷം പേരും വിലാസവും എഴുതിയെടുത്താണ് പോകാന്‍ അനുവദിക്കുന്നത.് അത്യവശ്യ കാര്യത്തിനു യാത്ര ചെയ്യുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ ഇല്ലാത്തവരെ മടക്കി അയക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെ പൊതുവെ തിരക്ക് കുറവാണ്. ആളുകള്‍ അത്യാവശ്യ കാര്യത്തിന് മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. എന്നാലും പൊലിസ് നഗരത്തില്‍ വ്യാപകമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
0 Comments