ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും

LATEST UPDATES

6/recent/ticker-posts

ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും

 


കാസര്‍കോട് കാസര്‍കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. നിര്‍ദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ സതീശന്‍, വ്യവസായ കേന്ദ്രം മാനേജര്‍ സജിത് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.


അതിര്‍ത്തി ജില്ലയെന്ന പ്രത്യേകതയും ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയില്‍ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ലഭ്യതയും മുന്നില്‍ കണ്ടാണ് വ്യവസായ പാര്‍ക്കില്‍ തന്നെ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ജില്ലയുടെ ഭരണ നേതൃത്വം കൈകോര്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഓക്‌സിജന്‍ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. ഇതില്‍ ജില്ലാ ആസൂത്രണ സമിതി അന്തിമ തീരുമാനം അറിയിക്കും



*മീഡിയാ പ്ലസ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*  https://chat.whatsapp.com/FDzwjqqhiMXLqUf1AKkaKG

Post a Comment

0 Comments