ഉദുമ പഞ്ചായത്തില്‍ കോവിഡ് നെഗറ്റീവ് ഉറപ്പ് വരുത്താന്‍ പരിശോധന കര്‍ശനമാക്കും

LATEST UPDATES

6/recent/ticker-posts

ഉദുമ പഞ്ചായത്തില്‍ കോവിഡ് നെഗറ്റീവ് ഉറപ്പ് വരുത്താന്‍ പരിശോധന കര്‍ശനമാക്കും

 



പാലക്കുന്ന് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തുന്നതിനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനുമായി പഞ്ചായത്തിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലെയും തട്ടുകടകളിലെയും ജീവനക്കാര്‍, പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവര്‍ കോവിഡ് വിമുക്തരാണെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധന കര്‍ശനമാക്കാന്‍ ഉദുമ പഞ്ചായത്തിലെ സെക്ടറല്‍ മജിസ്രേട്ടുമാരുടെയും മാഷ് നോഡല്‍ ഓഫിസര്‍മാരുടെയും യോഗം തീരുമാനിച്ചു. വാര്‍ഡ് തല ജാഗ്രത സമിതികളില്‍ മാഷ് നോഡല്‍ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുന്ന വീടുകളില്‍ ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സൈനബ അബൂബക്കര്‍, സുധാകരന്‍, സെക്ടറല്‍ മജിസ്ട്രെട്ടുമാരായ കെ.ജെ. പ്രഭാകരന്‍, പി. ബിന്ദു, മാഷ് നോഡല്‍ ഓഫീസര്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments