ആനന്ദാശ്രമത്തിൽ സന്യാസിമാർക്കുൾപ്പെടെ 54 പേർക്ക് കോവിഡ്; ആശ്രമം അടച്ചുപൂട്ടി

LATEST UPDATES

6/recent/ticker-posts

ആനന്ദാശ്രമത്തിൽ സന്യാസിമാർക്കുൾപ്പെടെ 54 പേർക്ക് കോവിഡ്; ആശ്രമം അടച്ചുപൂട്ടി



കാഞ്ഞങ്ങാട്: തീർത്ഥാടന കേന്ദ്രമായ മാവുങ്കാൽ ആനന്ദാശ്രമത്തിൽ സ്വാമി മുക്താനന്ദയ്ക്കുൾപ്പെടെ 54 പേർക്ക് കോവിഡ്   സ്ഥിരീകരിച്ചു. കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ആനന്ദാശ്രമം പൂർണ്ണമായും അടച്ചു. ആനന്ദാശ്രമം പരിസരത്തും അജാനൂർ 10–ാം വാർഡുൾപ്പെടുന്ന പ്രദേശത്തെ 3 പേർക്കും  കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുക്താനന്ദ സ്വാമിജിക്ക് പുറമെ അഭയാനന്ദ സ്വാമിക്കും കോവിഡ് പോസിറ്റീവായി. തുടർ പരിശോധനയിൽ ഇരു സ്വാമിമാരുടെ ഫലങ്ങളും നെഗറ്റീവായി. ആശ്രമത്തിലെ അന്തേയവാസികൾക്കും, ജീവനക്കാർക്കുമുൾപ്പെടെ കോവിഡ് പോസിറ്റീവാണ്. ആനന്ദാശ്രമത്തോട് ചേർന്ന് നിർദ്ധനർക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ആൾ ഒരാഴ്ച മുമ്പ് ആശ്രമത്തിൽ മരണപ്പെട്ടിരുന്നു. പരിശോധനയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം ആശ്രമത്തിലെ ജീവനക്കാർക്ക് പനിയുൾപ്പെടെ രോഗം പിടിപ്പെട്ടു. പനിയും, മറ്റു രോഗങ്ങളും പടർന്നതോടെ കഴിഞ്ഞ ദിവസം അജാനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനന്ദാശ്രമത്തിൽ ആർടിപിസിആർ ക്യാമ്പ് സംഘടിപ്പിച്ചു.  99 പേരെ പരിശോധിച്ചപ്പോഴാണ് ആനന്ദാശ്രമത്തിനകത്ത് മാത്രം 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഛർദിയുൾപ്പെടെ അനുഭവപ്പെട്ട ഒരാളെ ആശ്രമത്തിൽ നിന്നും ഉക്കിനടുക്ക  മെഡിക്കൽ കോളേജിലും, രണ്ട് പേരെ ഗുരുവനത്തേക്കും മാറ്റി. 

ആനന്ദാശ്രമത്തിലെത്തി  വർഷങ്ങളായി ആശ്രമപരിസരത്തെ ഫ്ലാറ്റിൽ താമസിച്ചു വരുന്ന വിദേശ വനിതയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അജാനൂർ പഞ്ചായത്തധികൃതരും, ആരോഗ്യ പ്രവർത്തകരും ഇന്ന് രാവിലെ ആശ്രമത്തിലെ ത്തിയ ശേഷം നിത്യാനന്ദാശ്രമം അടച്ചു പൂട്ടുകയും, ആശ്രമത്തിന് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം പൂർണ്ണമായും വിലക്കുകയും ചെയ്തു. ആശ്രമത്തിനകത്തുള്ളവരെ പുറത്ത് കൊണ്ട് വരാതെ ആശ്രമത്തിനകത്തു  ചികിത്സ ലഭ്യമാക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അജാനൂർ പഞ്ചായത്തും, ആരോഗ്യ പ്രവർത്തകരും 10–ാം വാർഡ് മെമ്പർ ശ്രീദേവിയുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

പരിശോധിച്ചവരിൽ ഇനിയും ഫലങ്ങൾ  പുറത്ത് വരാനിരിക്കെ ആശ്രമത്തിലും, പരിസരങ്ങളിലും കോവിഡ്  വ്യാപിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മാവുങ്കാൽ ടൗൺ, ആനന്ദാശ്രമം ഉൾപ്പെടുന്ന 10–ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന് അടിയന്തിരമായി ചേർന്ന അജാനൂർ പഞ്ചായത്ത് യോഗത്തിൽ  ആവശ്യമുയർന്നു. കോവിഡ് ബാധിച്ചവരിൽ സ്ത്രീകളുമുൾപ്പെടുന്നു.  കോവിഡ് ബാധിച്ച വിദേശ വനിതയ്ക്ക് ഭക്ഷണമുൾപ്പെടെ ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ട്.. 

Post a Comment

0 Comments