നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ എൽഡിഎഫിന് വ്യക്തമായ ആധിപത്യം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഇടത്തും വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ് യുഡിഎഫ്. ആദ്യജയം എൽഡിഎഫിന് സമ്മാനിച്ചത് പേരാമ്പ്ര മണ്ഡലത്തിൽ നിന്നുമാണ്. അയ്യായിരത്തിൽപരം വോട്ടിന് മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ലിന്റോ ജോസഫും വിജയിച്ചു. രണ്ട് മണ്ഡലങ്ങളിലും മുസ്ലീം ലീഗ് ആയിരുന്നു എതിരാളി. കൊടുവള്ളിയിൽ മുനീറിനെതിരെ കാരാട്ട് റസാക്ക് ലീഡ് ചെയ്യുന്നുണ്ട്. എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ വിജയത്തിലേക്ക് കുതിക്കുകയാണ്. കോഴിക്കോട് സൗത്ത് എൽഡിഎഫ് തിരിച്ചു പിടിക്കുകയാണ്, ഐ എൻ എൽ സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ 11453 വോട്ടുകൾക്ക് മുന്നിലാണ്., വടകരയിൽ മാത്രമാണ് കെ കെ രമയിലൂടെ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായത്.
0 Comments