കേരളത്തിലെ വിജയം പിണറായിയുടേത് മാത്രമല്ലെന്ന് സി.പി.എം

കേരളത്തിലെ വിജയം പിണറായിയുടേത് മാത്രമല്ലെന്ന് സി.പി.എം

 


ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരേ സി.പി.എം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാര്‍ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യമെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നുമാണ് സി.പി.എമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തല്‍.


കേരളത്തിലെ ഫലത്തില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഇത്. പ്രകാശ് കാരാട്ട് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ ഇതിനെതിരായ വാദങ്ങള്‍ നിരത്തുന്നു. പിണറായിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. 


പിണറായി ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും സി.പി.എം ഓര്‍മ്മിപ്പിക്കുന്നു. ബദല്‍ രാഷ്ട്രീയ മാതൃകയ്ക്കാണ് ജനം അംഗീകാരം നല്കിയത്. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമം വ്യക്തിപരമായ ഉത്തരവാദിത്തം എന്ന നയം പിന്തുടരുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സി.പി.എം കേന്ദ്ര നേതാക്കള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണം തള്ളിയിരുന്നു.


Post a Comment

0 Comments