പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അഞ്ചു പേര്‍ക്കെതിരേ പോക്‌സോ; ഒരാള്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അഞ്ചു പേര്‍ക്കെതിരേ പോക്‌സോ; ഒരാള്‍ അറസ്റ്റില്‍

 


വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അഞ്ചുപേര്‍ക്കെതിരേ പോക്‌സോ കേസ്. സംഭവത്തില്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ഒരാളെ അറസ്റ്റു ചെയ്തു. കോടോം ബേളൂര്‍ ഉദയപുരം കോളനിയിലെ രതീഷ്(31)ആണ് അറസ്റ്റിലായത്.


മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാവ് വെള്ളരിക്കുണ്ട് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ യുവാവിന്റെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൂടുതല്‍പേര്‍ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്. സംഭവത്തില്‍ സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേയാണ് പോക്‌സോ കേസെടുത്ത്. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കൂര്യന്‍ അറസ്റ്റു ചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

 

Post a Comment

0 Comments