മീററ്റ്∙ കോവിഡ് മരണങ്ങൾ കൂടുന്നതിനിടെ ശ്മശാനത്തിൽനിന്നും മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘം ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഏഴുപേരെയാണ് പിടികൂടിയത്. മൃതദേഹങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പുതപ്പ്, തുണികൾ, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ എന്നിവയാണ് മോഷ്ടിച്ചിരുന്നത്.
ഇത്തരത്തിൽ ശേഖരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കിയ ശേഷം വീണ്ടും വിൽപ്പനയ്ക്ക് എത്തിക്കും. ഇവരിൽനിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികൾ എന്നിവ കണ്ടെടുത്തതായി ബാഗ്പത് പൊലീസ് പറഞ്ഞു.
0 Comments