ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാർ; ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധം

ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാർ; ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധം

 



കാസർകോട്: ബേക്കലിൽ മൂന്നു നാട്ടുകാരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച ആൾക്കൂട്ടം രണ്ടരമണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. കഴിഞ്ഞദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു നാട്ടുകരുടെ പ്രതിഷേധം. എന്നാൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.

Post a Comment

0 Comments