കാസർകോടിലെ ഓക്സിജൻ ക്ഷാമം; മുസ്‌ലിം യൂത്ത് ലീഗ് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

കാസർകോടിലെ ഓക്സിജൻ ക്ഷാമം; മുസ്‌ലിം യൂത്ത് ലീഗ് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി

 



കാസർകോട് : കാസർകോടിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുകയും  മെഡിക്കൽ കോളേജിലും ടാറ്റാ കോവിഡ് ആശുപത്രിയിലും കൂടുതൽ വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തുകയും സ്റ്റാഫുകളെ നിയമിക്കുകയും  ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആരോഗ്യ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകി. കാസർകോട് മെഡിക്കൽ കോളേജിൽ ഏതാനും ഡോക്ടർമാറടക്കമുള്ള സ്റ്റാഫുകളുടെ സേവനം മാത്രമാണ് നിലവിലുള്ളതെന്ന് യൂത്ത് ലീഗ് പരാതിയിൽ പറഞ്ഞു. അവിടെ നിലവിൽ  വെന്റിലേറ്റർ  സേവനമില്ല. മെഡിക്കൽ കോളേജിലുള്ള  കുറച്ചു വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ ആവശ്യമായ സ്റ്റാഫുകൾ അവിടെ ഇല്ലാത്തത് കാരണം നോക്കുത്തിയായി നിൽക്കുന്നു. പക്ഷെ കോവിഡ് ജാഗ്രത സൈറ്റിൽ   17  ഒഴിവുണ്ടെന്ന് കാണിച്ചു ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ടാറ്റാ കോവിഡ് ആശുപത്രിയിൽ ഏതാനും സ്റ്റാഫുകൾ മാത്രമാണ് നിലവിലുള്ളത്.


കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായിട്ടും പ്രതിരോധി പ്രവർത്തനങ്ങൾക്ക്  ആവശ്യമായ നടപടികൾ ജില്ലയിൽ തുടങ്ങാത്തത് വീഴ്ച തന്നെയാണ്. കാസർകോട് മെഡിക്കൽ കോളേജിലും ടാറ്റാ കോവിഡ് ആശുപത്രിയിലും വെന്റിലേറ്റർ സൗകര്യവും കൂടുതൽ ഓക്സിജൻ സൗകര്യവും ഏർപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നും യൂത്ത് ലീഗ് നിവേദനത്തിലൂടെ  ആവശ്യപ്പെട്ടു.

Post a Comment

0 Comments