ഇ ചന്ദ്രശേഖരൻ മന്ത്രിയായി തുടർന്നേക്കും

LATEST UPDATES

6/recent/ticker-posts

ഇ ചന്ദ്രശേഖരൻ മന്ത്രിയായി തുടർന്നേക്കും

 



കാഞ്ഞങ്ങാട്: പിണറായി വിജയന്റെ നേതൃത്വത്തിൽ പതിനഞ്ചാം മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ കാസർകോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി ഇ ചന്ദ്രശേഖരൻ വരാൻ സാധ്യതയേറി.  കഴിഞ്ഞ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്നു ഇ.ചന്ദ്രശേഖരൻ. സി പി ഐ യുടെ മുതിർന്ന നേതാവായ ചന്ദ്രശേഖരന് ഇനിയൊരു തവണ നിയമസഭയിലെക്ക് മത്സരിക്കാൻ അവസരം ലഭിക്കില്ല എന്നതും, ഒന്നാം പിണറായി സർക്കാറിൽ റവന്യു മന്ത്രി എന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രകടനവുമാണ്  രണ്ടാം പിണറായി സർക്കാറിലും  അവസരം ലഭിക്കാൻ കാരണമാകുന്നത്. 


പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് സി പി ഐ തത്വത്തിൽ അംഗീകരിച്ചുവെങ്കിലും ചന്ദ്രശേഖരൻ മന്ത്രിയാകുന്നതിൽ പാർട്ടി നേതൃത്വത്തിനും താല്പര്യമുണ്ട്. ജില്ലയിൽ നിന്നും മന്ത്രി സഭയിലേക്ക് ആദ്യഘട്ടത്തിൽ പറഞ്ഞുകേട്ട ഉദുമയിൽ നിന്നും നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി എച്ച് കുഞ്ഞമ്പുവിനെ സി പി എം പരിഗണിക്കാതിരുന്നതും ചന്ദ്രശേഖരൻ്റെ സാധ്യത വർധിപ്പിച്ചു. എൽ ഡി എഫ് നോട് എന്നും ആഭിമുഖ്യം പുലർത്തുന്ന കാസറഗോഡ് ജില്ലയിൽ നിന്നും ഒരു മന്ത്രി ഉണ്ടാവണമെന്ന് മുന്നണിക്കകത്തും ആവശ്യമുയർന്നത്  സി പി ഐ ക്ക് അവഗണിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. 


അതുകൊണ്ട് തന്നെ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ സി.പി.ഐ. കഴിഞ്ഞതവണ നടപ്പാക്കിയ മാനദണ്ഡം മാറ്റിയെഴുതി ചന്ദ്രശേഖരനെ വീണ്ടും റവന്യു മന്ത്രിയാക്കും. സി.പി.ഐയിൽനിന്ന് ജെ ചിഞ്ചുറാണി, പി  പ്രസാദ്, കെ രാജൻ എന്നിവർ മന്ത്രിസ്ഥാനമുറപ്പിച്ചു. ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയാൽ ഇ.കെ. വിജയനാണു സാധ്യത. ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കർ.

Post a Comment

0 Comments