ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി

 



തിരുവനന്തപുരം: ഇന്ന് എകെജി സെന്ററിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ പരാതി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ജില്ലയിൽ കളക്‌ടർ പ്രഖ്യാപിച്ച മാർഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് എകെജി സെന്ററിൽ നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.


തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.


എകെജി സെന്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഘടകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകി വിജയം ആഘോഷിക്കുന്ന ചിത്രം ഇന്ന് ഏറെ ചർച്ചയായിരുന്നു.

Post a Comment

0 Comments