സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി

 




സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു.


നിലവിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 


അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ ആവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം തൃശ്ശൂർ തിരുവനന്തപുരം എന്ന ജില്ലകളി ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments