ഡോ വി.പി.പി മുസ്തഫയെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

ഡോ വി.പി.പി മുസ്തഫയെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു

 





​തൃക്കരിപ്പൂർ : തദ്ദേശ സ്വയം ഭരണം, എക്സൈസ്, ഗ്രാമ വികസനം, ടൗൺ പ്ലാനിങ്, നഗരാസൂത്രണം, കില, മേഖലാ വികസന അതോറിറ്റി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോ വി.പി.പി മുസ്തഫയെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സി.പി.ഐ.എം സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കാസർഗോഡ് ജില്ലയ്ക്ക് മുഖ്യ പരിഗണന ലഭിക്കുന്ന തീരുമാനമെടുത്തത്. ജില്ലയ്ക്ക് മന്ത്രിയെ ലഭിക്കാത്തത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റിയാണ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കണ്ണൂർ യൂനിവേഴ്‌സിറ്റി സിൻഡികേറ്റംഗം, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം, സി.പി.ഐ.എം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വി.പി.പി മുസ്തഫ മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സി.ഐ.ടി.യു കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.

Post a Comment

0 Comments