മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തെ ചൊല്ലി ലീഗില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വെറും ഭാവനാസൃഷ്‌ടി മാത്രമാണ് വാര്‍ത്തകള്‍. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാന്‍ ഒരു ശക്‌തിയേയും അനുവദിക്കില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയം ഉണ്ടായെന്നത് വസ്‌തുതയാണ്. എങ്കിലും ലീഗ് അതിന്റെ ശക്‌തികേന്ദ്രങ്ങളില്‍ ഇത്തവണയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തന്നെ കാഴ്‌ച വച്ചിട്ടുണ്ടെന്ന് ശിഹാബ് തങ്ങള്‍ വിലയിരുത്തി. ചില ജില്ലകളില്‍ സീറ്റ് നഷ്‌ടമുണ്ടായതിന്റെ കാരണങ്ങള്‍ കൃത്യമായി ലീഗ് വിശകലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments