തിരുവനന്തപുരം: മൂന്ന് കോടി കോവിഡ് വാക്സിൻ ഡോസ് വാങ്ങാൻ ആഗോള ടെൻഡർ വിളിച്ച് കേരളം. ജൂൺ 5ന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സര രംഗത്തുണ്ടെന്ന് അറിയാം. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് കേരള സർക്കാരിന് വേണ്ടി ടെൻഡർ വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാനുള്ള സാധ്യത തേടുന്നുണ്ട്.
ഇങ്ങനെ ആഗോള ടെൻഡർ വഴി വൻതോതിൽ വാക്സിൻ വാങ്ങുമ്പോൾ വിലയിൽ കുറവുണ്ടാവും എന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിനും ഇത് പരിഹാരമായേക്കും.
0 Comments