വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പളളി എന്നിവരെ തീരുമാനം അറിയിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം മാറ്റത്തിന് വേണ്ടിയെന്ന് ഖാര്‍ഗെ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ വലിയ ആശയ കുഴപ്പമായിരുന്നു നിലനിന്നുരുന്നത്. ചെന്നിത്തല തന്നെ തുടരണമെന്ന് ഒരു വിഭാഗവും നേതൃമാറ്റം വേണം എന്ന് മറു വിഭാഗവും വാദിച്ചു.
ഇതിന് പിന്നാലെയാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകും എന്നുള്ള തീരുമാനം വന്നിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. പ്രതിപക്ഷ നേതാവായി വിഡി സതീശൻ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നത് കേരളത്തിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
0 Comments