ഉന്നത വിജയം നേടിയതിന് പാരിതോഷികമായി ലഭിച്ച അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകി ഡോക്ടർ അഹമ്മദ് ജൽവ പാലക്കി

ഉന്നത വിജയം നേടിയതിന് പാരിതോഷികമായി ലഭിച്ച അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകി ഡോക്ടർ അഹമ്മദ് ജൽവ പാലക്കി


കാഞ്ഞങ്ങാട്: പ്രസിദ്ധമായ പാലക്കി കുടുംബത്തിലെ ഡോക്ടർ അഹമ്മദ് ജൽവ പാലക്കി, മണിപ്പാൽ മെഡിക്കൽ കോളേജിൽ നിന്നാണ് MS (ENT)  യിൽ ഉന്നത വിജയം നേടിയത്. ഈ നേട്ടത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പിതാവ് ഹംസ പാലക്കിയുടെ മൂത്ത സഹോദരനും കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ കുഞ്ഞാമദ് പാലക്കി അമ്പതിനായിരം രൂപ സമ്മാനമായി നൽകുകയായിരുന്നു. ഈ തുകയാണ് ഡോക്ടർ ജൽവ പാലക്കി വാക്സിൻ ചാലഞ്ചിലേക്കുള്ള സംഭാവനയായി ഉദുമ എംഎൽഎ ശ്രീ സി. എച്ച് കുഞ്ഞമ്പുവിന് കൈമാറിയത്. ആരോഗ്യ പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന പാലക്കി കുടുംബത്തിൽ പതിനേഴ് ഡോക്ടർമാരുണ്ടെന്നും ഡോക്ടർ അഹമ്മദ് ജൽവ പാലക്കിയുടെ ഇളയ സഹോദരൻ ഡോക്ടർ ഹയാശ് റഹ്മാൻ പാലക്കി ഈ വർഷം കുഹാസിൽ നിന്ന് എം ബി ബി എസ് കഴിഞ്ഞുവെന്നും എംഎൽഎ അനുസ്മരിച്ചു. ഡോക്ടർ ജൽവയുടെ ഭാര്യ സുനൈന ദന്ത ഡോക്ടറാണ്. ജൽവയുടെ ഏക സഹോദരി സുൽഫിയ ഈ വർഷം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ എം ബി ബി എസ് പ്രവേശനം നേടിയിട്ടുണ്ട്. സഹോദരൻ അകീൽ സിവിൽ സർവീസ് ലക്ഷ്യവുമായി ഡിഗ്രി പഠനം നടത്തുകയാണ്. മൻസൂർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഡോക്ടർ ജൽവയുടെ പിതൃ സഹോദരങ്ങളായ ഷംസുദ്ദീൻ പാലക്കി, ഖാലിദ് പാലക്കി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments