ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി വിദ്യാർത്ഥി കൂട്ടായ്‌മ

ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി വിദ്യാർത്ഥി കൂട്ടായ്‌മ

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുള്ള ഒരു കൂട്ടം വിദ്യാർഥികൾ ക്യാൻസർ രോഗികൾക്ക് ബിഗ്‌ നിർമ്മിക്കാനായി മുടി ശേഖരിക്കുവാൻ തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ലധികം കുട്ടികൾ  മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ' തണൽ 'ലാണ് ഈ പ്രവർത്തനം നടത്തിയത്. കൃതിമ വിഗ്ഗുകൾക്ക് 25000 രൂപ വിലവരുന്നത് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. മുടി നൽക്കാൻ സന്നദ്ധരായിട്ടുള്ളവരുടെ വീടുകളിൽ എത്തി മുടി സ്വീകരിക്കുകയും അവ തൃശ്ശൂർ മിറാക്കിൾ ചാരിറ്റബിൾ ഹെയർ ബാങ്ക് സഹകരണത്തോടെ സാധാരണക്കാരായ ക്യാൻസർ രോഗികൾക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുകയുമാണ് ചെയ്ത് വരുന്നത്.കൂട്ടായ്മ്മയക്ക് കെ സുദീപ്, അഖിൽ വി , ശ്രീനിവാസ് പൈ, സൂരജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു

Post a Comment

0 Comments