കോവിഡ് രോഗികൾക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്സ് അജാനൂർ മണ്ഡലം കമ്മിറ്റി കിറ്റ് വിതരണം ചെയ്തു

കോവിഡ് രോഗികൾക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്സ് അജാനൂർ മണ്ഡലം കമ്മിറ്റി കിറ്റ് വിതരണം ചെയ്തു

 

അജാനൂർ: കൊറോണയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനിടയിൽ കൊറോണ കൂടി ബാധിച്ച് പ്രയാസമനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളൂം അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു .


പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി വാർഡ് കോൺഗ്രസ്സ് സെക്രട്ടറി  ചാപ്പയിൽ വിജയന് കൈമാറി ഉദ്ഘാടനം ചെയ്തു.


യൂത്ത് കോൺ മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കോൺ പ്രസി: സതീശൻ പരക്കട്ടിൽ, ദിനേശൻ മൂലകണ്ടം, ഒളിയാക്കൽ കുഞ്ഞിരാമൻ, വാർഡ് മെമ്പർ സിന്ധു ബാബു എന്നിവർ സംസാരിച്ചു

സുനീഷ പുതിയകണ്ടം, മണികണ്ഡൻ പുതിയകണ്ടം മണികുമാർ മൂലകണ്ടം, വിനേഷ് പുതിയകണ്ടം, സുധീഷ വെള്ളിക്കോത്ത്, സ്വാതി കാട്ടുകുളങ്ങര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

Post a Comment

0 Comments