എന്നും ഓർമകളിൽ നിറഞ്ഞ് മെട്രോ മുഹമ്മദ് ഹാജി: ഏ.കെ. എം അഷ്റഫ് എം.എൽ.എ

എന്നും ഓർമകളിൽ നിറഞ്ഞ് മെട്രോ മുഹമ്മദ് ഹാജി: ഏ.കെ. എം അഷ്റഫ് എം.എൽ.എ

 


കാഞ്ഞങ്ങാട്: മരിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഓർമകളിൽ മരിക്കാതെ നിൽക്കുകയാണ് മെട്രോ മുഹമ്മദ് ഹാജിയെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഏ.കെ.എം അഷ്റഫ്. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വാട്ട്സ് അപ് ഗ്രൂപ് സംഘടിപിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർഥന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് സ്ഥാനാർഥിയായി മൽസരിച്ച് ബി.ജെ.പിയുടെ പണാധിപത്യത്തോട് ഏറ്റു മുട്ടിപ്പോൾ പല പ്പോഴും മെട്രോ മുഹമ്മദ് ഹാജിയെ ഓർത്ത് പോയി. പല പ്രതിസന്ധി ഘട്ടങ്ങളിൽ ആ മഹാ മനുഷ്യൻ, സാമ്പത്തികമായി താങ്ങായിരുന്നു.  തിരുവനന്തപുരത്ത് ശ്രീ ശ്രീ രവി ശങ്കർ അടക്കം പങ്കെടുത്ത നടന്ന പരിപാടിയിൽ  ഗാന്ധിജി യുടെ പേരിൽ മെട്രോക്ക് അവാർഡ് നൽകുന്നതിൽ പങ്കാളിയായ ഓർമ പുതുക്കുന്നു. കർണാടകയിലെ പ്രമുഖ ഹൈന്ദവ ആചാര്യൻ  പേജാർ മഠാധിപതി ജില്ലയിൽ വന്ന പോൾ കാണാൻ ആഗ്രഹിച്ച ഒരോ ഒരു വ്യക്തി  മെട്രോ മുഹമ്മദ് ഹാജിയെ ആയിരുന്നുവെന്ന് മത തീമായി മെട്രോ ക്കുള്ള സ്വീകാര്യതയുടെ തെളിവായിരുന്നു. മുസ്ലിം ലീഗ് , സമസ്ത സംസ്ഥാന നേതാക്കളുമായി മെട്രോ ആത്മ ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

 സലിം ബാരിക്കാട് അധ്യക്ഷത വഹിച്ചു. 

 ഉസ്താദ് മുഹ്യുദീൻ അൽ അസ്ഹരി പ്രാർഥന നടത്തി

 ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു:

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ,സെക്രട്ടറി എ.സി.ലത്തീഫ്,ട്രഷറർ സി.എം. ഖാദർ ഹാജി,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂക്ക്,

പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി,ജനറൽ സെക്രട്ടറി ഹമീദ് ചേരെക്കാടത്ത്, ട്രഷറർ മാഹിൻ കൊളവയൽ,ബഷീർ വെള്ളിക്കോത്ത്,എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി ,എ.പി.ഉമ്മർ,

കൊവ്വൽ അബ്ദുൽ റഹിമാൻ, പി. പി നസീമ ടീച്ചർ,ഷീബാ ഉമ്മർ,

സി.കുഞ്ഞാമിന,കരീം മൈത്രി,ഫസൽ റഹ്‌മാൻ ചന്ദ്രിക,

മുജീബ് മെട്രോ,ഹംസ മുക്കൂട്  ,കെ.കെ.മുക്കൂട്,മുല്ല കോയ തങ്ങൾ മാണിക്കോത്ത്,ജംഷീദ് കുന്നുമ്മൽ,നൗഫൽ ചിത്താരി,ജബ്ബാർ ചിത്താരി,

ഉസാമത്ത്,സി.പി.റഹ്‌മാൻ,അബ്ദുല്ല അലങ്കാർ,മുഹമ്മദ് അലി പീടികയിൽ,സന മാണിക്കോത്ത്,അബ്ദുൽ റഹ്‌മാൻ പുല്ലൂർ,മജീദ് ഉമ്പായി,ടി.വി.സൈനുദീൻ,നാസർ തായൽ,നാസർ ഫ്രൂട്ട്,ബഷീർ കല്ലിങ്കാൽ,അബ്ദുല്ല കൊളവയൽ,അബൂബക്കർ കൊളവയൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments