കാഞ്ഞങ്ങാട്: പുതു തലമുറ കവിയത്രി ലിബാന ജലീലിന്റെ 'Desire Dream Dare' എന്ന ഇംഗ്ലീഷ് കവിതാ സമാഹരം പ്രകാശനം ചെയ്തു. തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ മുൻ ചെയർമാൻ വി വി രമേശനു നൽകിയാണ് പ്രകാശനം ചെയ്തത്. സോഷ്യൽ മീഡിയയിൽ ഒതുങ്ങിയ പുതു തലമുറക്ക് writer at heart എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ലിബാന ജലീൽ ഒരു മാതൃകയാണെന്നും എല്ലാവിധ പ്രോത്സാഹനവും ഉണ്ടാവുമെന്ന ഉറപ്പും മന്ത്രി നൽകി. സി കെ നായർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലിബാന ഐ എം സി സി നേതാവും യുവ വ്യവസായിയുമായ ജലീൽ പടന്നക്കാടിന്റെ മകളാണ്. പ്രമുഖ പത്ര പ്രവർത്തകനും എഴുത്തു കാരനുമായ കാസിം ഇരിക്കൂർ, എം എ ലത്തീഫ്, അസീസ് കടപ്പുറം, ഹനീഫ ഹദ്ദാദ്, കാഞ്ഞങാട് മുൻസിപ്പൽ വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments