ദുബായ്: ദുബായിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ നായിഫില്‍ പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കുത്തി വീഴ്ത്തിയ അറബ് വംശജനായ ആളിന്റെ സുഹൃത്താണ് മരണപ്പെട്ട യുവാവ്. പൊലീസ് സാഹസികമായി കീഴടക്കി. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. നായിഫിലെ ഫരീജ് മുറാര്‍ ഏരിയയിലായിരുന്നു സംഭവം.പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ഭോചിതമായ രീതിയില്‍ ഇടപെട്ട് അക്രമാസക്തനായ യുവാവിനെ കീഴ്‌പ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത പൊലീസ് കോര്‍പറല്‍ അബ്ദുല്ല അല്‍ ഹുസൈനി, പൊലീസ് ഓഫിസര്‍ അബ്ദുല്ല നൂര്‍ അല്‍ ദീന്‍ എന്നിവരെ ദുബായ് പൊലീസ് കമാന്‍ഡര്‍ അഭിനന്ദിച്ചു.
0 Comments