പ്രമുഖ പണ്ഡിതനും നീലേശ്വരം ഖാസിയുമായ ഇ കെ മഹ്മൂദ് മുസ്ലിയാർ അന്തരിച്ചു

പ്രമുഖ പണ്ഡിതനും നീലേശ്വരം ഖാസിയുമായ ഇ കെ മഹ്മൂദ് മുസ്ലിയാർ അന്തരിച്ചു

 

 
നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും നീലേശ്വരം- പള്ളിക്കര ഖാസിയുമായ ഇകെ മഹമൂദ്‌ മുസ്ലിയാർ അന്തരിച്ചു. 
മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്‌. 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാ അംഗം, സമസ്ത കാസർഗോഡ്‌ ജില്ലാ പ്രസിഡണ്ട്‌, നീലേശ്വരം മർകസ്‌ ദഅവാ കോളജ്‌ രക്ഷാധികാരി തുടങ്ങിയ ഒട്ടനേകം പദവികൾ വഹിച്ചു വരികയായിരുന്നു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ ഇദ്ധേഹം നിലവിൽ ചെറുവത്തൂർ തുരുത്തിയിലാണ് താമസം.

Post a Comment

0 Comments