അസീസിയ സ്കൂൾ പ്രവേശനോത്സവം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

അസീസിയ സ്കൂൾ പ്രവേശനോത്സവം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

 



കാഞ്ഞങ്ങാട്: നോർത്ത് ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ കാലത്തെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ കൃത്യമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജിയുടെ സ്വപ്നങ്ങൾക്കനുസരിച്ച് ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനാകട്ടെയെന്നുംഅദ്ദേഹം ആശംസിച്ചു. 

സ്കൂൾ ഡയറക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മൈനോറിറ്റി എഡുക്കേഷൻ സമിതി ജനറൽ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി മെട്രോ ഹാജി അനുസമരണ പ്രഭാഷണം നടത്തി. സ്കൂൾ ഡയറക്ടർമാരായ ഇബ്രാഹീം ഖലീൽ ഹുദവി, അഡ്വ : ഹനീഫ് ഹുദവി, ബാസിം ഗസാലി, റാശിദ് ഹുദവി, ജമാഅത്ത് ഭാരവാഹികളായ  സി.മുഹമ്മദ് കുഞ്ഞി ഹാജി, സി.കെ. ആസിഫ് , പി.ടി. എ പ്രസിഡന്റ് ഹുസൈൻ സി.എച്ച് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്അരി സ്വാഗതവും കോർഡിനേറ്റർ മുസ്തഫ ഹുദവി നന്ദിയും പറഞ്ഞു.


Post a Comment

0 Comments