അതിഞ്ഞാൽ പുത്താലിക്കുളം സംരക്ഷിക്കണമെന്നാവശ്യപെട്ട് നാട്ടുകാർ സംഘടിക്കുന്നു

അതിഞ്ഞാൽ പുത്താലിക്കുളം സംരക്ഷിക്കണമെന്നാവശ്യപെട്ട് നാട്ടുകാർ സംഘടിക്കുന്നു

 


കാഞ്ഞങ്ങാട്: നാടിന്റെ പ്രധാന ജല സോത്രസായ അതിഞ്ഞാൽ പുത്താലിക്കുളം സംരക്ഷിക്കണമെന്നാവശ്യപെട്ട്  നാട്ടുകാർ സംഘടിക്കുന്നു. നിലവിൽ മാലിന്യം വലിച്ചറിഞ്ഞ് കുളം പായലുകൾ നിറഞ്ഞ അവസ്ഥയിലാണ്. പല പോഴും ജില്ലാ കലക്ടർ അടക്കമുള്ളവരുമായി ബന്ധപെട്ടും, കലക്ടറെ നേരിട്ട് പഴയ ഈ കുളത്തിന്റെ അവസ്ഥ കാണിച്ചും വൃത്തിയാക്കി, കുളം സംരക്ഷിക്കാൻ ആവശ്യപെട്ടിരുന്നു. എന്നാൽ അതിന് ഫലമുണ്ടായില്ല. തുടർന്ന് കുളം സംരക്ഷിക്കണമെന്നാവശ്യവുമായി നാട്ടുക്കാർ സംഘടിക്കാൻ തീരുമാനിച്ചത്. അതിനിടെ , ലോക പരിസ്ഥിതി ദിനമായ  ഇന്നലെ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശുചിത്വ ഫണ്ട് ഉപയോഗിച്ചും, നാട്ടുകാരുടെ സഹകരണത്തോട് കൂടിയും അതിഞ്ഞാൽ പൂത്താലിക്കുളം വൃത്തിയാക്കുവാൻ ആരംഭിച്ചു.പഞ്ചായത്തിലെ അഞ്ച്, പതിനാല്  വാർഡ് നിവാസികൾ കുറെക്കാലമായി പൂത്താലിക്കുളം വൃത്തിയാക്കുക എന്ന നിർദ്ദേശം ഉന്നയിക്കുന്നുണ്ട്.  അജാനൂർ പഞ്ചായത്ത്  പൂത്താലിക്കുളം സംരക്ഷിച്ച് നീന്തൽക്കുളം നിർമിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.  അല്ലാത്തപക്ഷം  പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സ്ഥലം നിവാസികൾ അറിയിച്ചു.അഞ്ചാം വാർഡ് മെമ്പർഷക്കീല ബദറുദ്ദീൻ,പതിനാലാം വാർഡ് മെമ്പർഷീബ ഉമ്മർ,തെരുവത്ത് മുസ ഹാജി,പി.എം.ഫാറൂഖ് ഹാജി,ഹമീദ് ചേരക്കാടത്ത്, പി.അബ്ദുൾ കരീം, കെ.കെ.അബ്ദുള്ള ഹാജി, സി.എച്ച്.സുലൈമാൻ, ഖാലിദ് അറബിക്കാടത്ത്, റമീസ്മട്ടൻ, പി.എം.ഫൈസൽ, കെ.കെ. ഫസലുറഹ്മാൻ,ഹംസ അത്തിക്കാടത്ത്, അഷ്ക്കർ എന്നിവർ പുത്താളിക്കുളവും പരിസരവും സന്ദർശിച്ചു.

ഈ കുളം സംരക്ഷിച്ച് കൊണ്ട് പോവുവാൻ ആവശ്യമായ പ്രവർത്തനവുമായി മുന്നോട്ട് പോവുവാൻ നാട്ടുകാർ 

തീരുമാനമെടുത്തു.

Post a Comment

0 Comments