സ്വാശ്രയകോളജുകള്‍ ഫീസ് കുറയ്ക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കരുത്: ഉത്തരവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

സ്വാശ്രയകോളജുകള്‍ ഫീസ് കുറയ്ക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കരുത്: ഉത്തരവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്



തിരുവനന്തപുരം: റഗുലര്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്‍, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.


വിദ്യാര്‍ഥി സംഘടനായ എം.എസ്.എഫ് നടത്തിയ വിദ്യാര്‍ഥി അദാലത്തില്‍ പരീക്ഷ ഓണ്‍ലൈനാക്കുക , ഫീസ് കുറക്കുക എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നത്. അദാലത്തിലെ ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ എം.എസ്.എഫ് കൊണ്ടുവന്നിരുന്നു . ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.


Post a Comment

0 Comments