അമ്പലത്തറ സ്നേഹാലയത്തിലെ നിരാശ്രയരായ വ്യക്തികൾക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കി ബ്രദേർസ് ഓഫ് മാട്ടുമ്മൽ വാട്ട്സ്ആപ്പ് കൂട്ടായ്മ

അമ്പലത്തറ സ്നേഹാലയത്തിലെ നിരാശ്രയരായ വ്യക്തികൾക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കി ബ്രദേർസ് ഓഫ് മാട്ടുമ്മൽ വാട്ട്സ്ആപ്പ് കൂട്ടായ്മ

 



കാഞ്ഞങ്ങാട് : അടച്ച്പൂട്ടലിന്റെ, നിസ്സഹായത യുടെ  മഹാമാരിയുടെ കോവിഡ് കാലത്ത് അമ്പലത്തറ സ്നേഹാലയം എന്ന സ്നേഹഭവനത്തിലെ നിരാശ്രയരായ ഇരുന്നൂറോളം വ്യക്തികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകി ഉദാത്ത മാതൃക തീർക്കുകയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവകാരുണ്യ പൊതുസേവന രംഗത്ത് ചിത്താരി തീരദേശ നാടിന്റെ ഹൃദയതാളമായി വർത്തിക്കുന്ന ബ്രദേഴ്‌സ് ഓഫ് മാട്ടുമ്മൽ വാട്ട്സ്ആപ്പ് കൂട്ടായ്മ.


കഴിഞ്ഞ ദിവസം ഉച്ചയൂൺ നേരത്ത് കൂട്ടായ്മ പ്രവർത്തകർ തന്നെ സ്വന്തമായി പാകം ചെയ്ത കോഴി ബിരിയാണിയാണ് കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയം എന്ന സ്നേഹഭവനത്തിൽ കൂട്ടായ്മ അംഗങ്ങൾ വിതരണം ചെയ്തത്.


കഴിഞ്ഞ ഞായറാഴ്ചയും കാഞ്ഞങ്ങാട് നഗരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ഒരു ശരണവുമില്ലാതെ കഴിയുന്നവർക്കും, കത്തുന്ന സൂര്യന് കീഴിൽ തങ്ങളുടെ ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥർ ക്കുമായി കൂട്ടായ്മ അംഗങ്ങൾ ഇത് പോലെ കോഴി ബിരിയാണി വിതരണം ചെയ്തിരുന്നു.


നാട്ടിലെ അശരണരുടെ, സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വരുടെ വിദ്യാഭ്യാസ, ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടെ ജീവകാരുണ്യ സേവനത്തിന്റെ സമസ്‌ത മേഖലകളിലും തങ്ങളുടേതായ കൈയ്യൊപ്പ് ചാർത്തി മുന്നേറുന്ന നിസ്വാർത്ഥ സേവനത്തിന്റെ പര്യായപദം കൂടിയാണ് ബ്രദേഴ്‌സ് ഓഫ് മാട്ടുമ്മൽ വാട്ട്സ്ആപ്പ് കൂട്ടായ്മ

Post a Comment

0 Comments